Wednesday, October 31, 2007

“ഒരേ കടല്‍“- എന്‍റെ കാഴ്ചപാടില്‍.......

ഏറെ കൊട്ടിയാഘോക്ഷിക്കപ്പെട്ട ശ്യാമപ്രസദിന്‍റെ ഒരേ കടല്‍ കണ്ട്പ്പോള്‍ തികച്ചും നിരാശയാണ് തേന്നിയത്. ആവര്‍ത്തനവിരസമായ കഥാപാത്രങളും,കഥാസന്ദര്‍ഭങ്ങളും,പറയാന്‍ മറന്നു പോയ ജീവിതമുഹൂര്‍ത്തങ്ങളും കൊണ്ട്,വെറുമൊരെ മൂന്നംകിട സീനിമയുടെ നിലവാരത്തിലെക്കു താ‍ഴ്ന്നുപോകുകയാണ് ഈ ശ്യാമപ്രസാദ് സ്രഷ്ടീ.മീരയുടെ അഭിനയം മാറ്റിനിര്‍ത്തിയാല്‍ ആ സിനിമക്കു അവകാശപ്പെടാന്‍ മറ്റൊന്നും ഇല്ല.ഒരു ശക്തമായ കഥാപാത്രത്തെ എങ്ങനെ ദുര്‍ബ്ബലമാക്കി മാറ്റാം എന്നതിന് തെളിവാണ് ഒരേ കടലിലെ മീരാജാസ്മിന്‍റെ കഥപാത്രം..യാഥാര്‍ഥ്യ ജീവിതത്തിനു അപ്പുറത്തു വിരഹിക്കുന്ന കഥയെ ,സെല്ലുല്ലോയ്ഡിലേക്കു പകര്‍തതാന്‍ ശ്രമിക്കുന്ന തിരക്കഥാക്രത്തും, സംവിധായകനും ഒരേ പോലെ പരാജയപ്പെടുന്നതു വ്യക്തമായി കാണാം.മമ്മൂട്ടിയെന്ന നടനു ഒന്നും ചെയ്യാനില്ലാത്ത ഒരു വേദിയായി മാറുകയാണ് സിനിമ പലപ്പോഴും..ദുര്‍ബ്ബലമായ കഥാപാത്രതിലൂടെ മമ്മൂട്ടിയിലെ നടന്‍ പലപ്പോഴും പരാജയപ്പെടുന്നതു കാണാം.

വൈകാരികമായ ജീവിതബോധത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരേണ്ട മീരയുടെ കഥാപാത്രത്തെ ,കേവലം ഒരു ദുര്‍ബ്ബല മനസ്സിന് ഉടമ ആക്കിമാറ്റുന്നതിലൂടെ, ബംഗാള്‍ സാഹിത്യത്തിലെ എക്കാലത്തെയും ഉദിച്ചു നില്‍ക്കുന്ന ഒരു ബിംബത്തെ എങ്ങനെ നശിപ്പിക്കാമെന്നു ശ്യാമപ്രസാദ് നമുക്കു കാ‍ണിച്ചു തരുന്നു.

പുത്തന്‍ സംസ്കാരത്തിന്‍റെ ജീവിത നിലപാടുകളുടെ ,ഒരു പരിഛേദമാ‍യി ഈ കഥാപാത്രത്തിന്‍റെ കീഴടങ്ങല്‍ വ്യാഖ്യാനിക്കാമെങ്കിലും, യാഥാര്‍ത്ഥ്യബോധത്തിനോട് ഒട്ടും നീതി പുലര്‍ത്താതെ, സ്ത്രീത്വത്തെ അപമാനിക്കുകയാണ് ഈ സ്രഷ്ടിയുടെ മാറ്റത്തിലൂടെ ശ്യാമാപ്രസാദ് ചെയ്തത്.കുടുംബ ബന്ധത്തിന്‍ സ്നേഹവാര്‍പ്പുകളില്‍ നിന്നും അകന്നു ഒരു അയല്‍ വാസിയുടെ ചൂഷണത്തിനു നിന്നുകൊടുക്കുന്ന മീരയുടെ കഥാപാതത്തിന്‍റെ അന്വേഷണതലങ്ങളെക്കുറിച്ച് ഒരു പിടിയും കിട്ടുന്നില്ല.

അവസാനവും ആ കഥാപാത്രത്തില്‍ എത്തിച്ചേരുന്ന മീരയുടെ കഥാപാതം അന്വേഷിക്കുന്നതു....കാമമാണോ...സ്നേഹമാണോ...സുരക്ഷിതത്വമാണോ...............????

1 comment:

Unknown said...

വൈകിയാണ് ഈ പോസ്റ്റ് കണ്ടത്.നല്ല വരികള്‍.നല്ല ഭാഷ...തുടര്‍ന്നെഴുതുമല്ലോ